2015, ജൂൺ 18, വ്യാഴാഴ്‌ച



 ഒരു യാത്രാ മൊഴി....
*****************ജാലകച്ചില്ലുകള്‍ മഞ്ഞുത്തുള്ളികള്‍ കൊണ്ട് അവ്യക്തമായിരിക്കുന്നു ... പകുതി തുറന്നിട്ടിരിക്കുന്ന ഈ ജാലകത്തിലൂടെ കടന്നു വരുന്ന തണുത്ത കാറ്റിന്‍റെ മധുര ശീല്‍ക്കാരം ... ഒരു സോളോ വൈലിന്‍ സംഗീതം പോലെ !!! 

മഞ്ഞിന്‍റെ കുളിര്മക്ക് ലഹരിയുടെ ചൂട് പകരുവാന്‍ .... ഒരു റോമന്‍ സായിപ്പ് പണി കഴിപ്പിച്ചതായിരുന്നത്രേ ഈ പാലസും അതിനെ ചുറ്റിയുള്ള ഈ സബര്‍ജിലി തോട്ടവും ...!!
ഇവിടുത്തെ ചില്ലുജാലകങ്ങള്‍ മുതല്‍ കരിങ്കല്‍ ചുവരുകള്‍ക്ക് വരെ ഒരു പുരാതനറോമന്‍ ശില്പ്പകലയുടെ അവശേഷിപ്പ് പോലെ !!
ലീവിംഗ് റൂമിലെ ചെറിയ വാതിലിലൂടെ മൂടല്‍ മഞ്ഞിന്‍റെ അവ്യക്തതയിലും പാലസിന് മുന്നിലായുള്ള ആ റോമന്‍ ചര്‍ച്ചും അതിന്‍റെ കല്‍പ്പടവുകളും എനിക്ക് ദ്രിഷ്യമായിരുന്നു ...എന്‍റെ മനസിലെ ഭാവനക്ക് നിറം നല്‍കുവാന്‍ വേണ്ട ചില ഏകാന്തനിമിഷങ്ങള്‍ക്കായി നാനീ ദേവാലയത്തിന്റെ കല്‍പ്പടവുകളില്‍ തനിചിരിക്കാറുണ്ടായിരുന്നു  ....!!


മഞ്ഞു പൊഴിക്കുന്ന ഒരു സായാഹ്ന സന്ധ്യ ...............
തണുപ്പിന്‍റെ കുത്തിനോവിക്കല്‍ എന്‍റെ സിരകളിലെ രക്തതോടലിഞ്ഞ വൈന്‍ ലഹരിയെപ്പോലുംമരവിപ്പിക്കുന്നു...ഞാന്‍ചര്‍ച്ചില്‍നിന്നുംമെല്ലെപുറത്തേക്കിറങ്ങി കല്പ്പടവുകല്‍ക്കരികിലായുള്ള ചില്ലുവിളക്കില്‍ എരിയുന്ന മെഴുകു തിരിയുടെ അരണ്ടവെളിച്ചം മാത്രമായിരുന്നു എനിക്ക് കൂട്ട് !!!
ഞാന്‍ പടവുകള്‍ ഓരോന്നായ് താഴേക്കിറങ്ങി ...തോട്ടത്തിലെ സബര്‍ജിലി മരങ്ങള്‍ മഞ്ഞാല്‍ മൂടപ്പെട്ടിരിക്കുന്നു ... ശീതക്കാറ്റിന്‍റെ വേഗതയും .പുകമഞ്ഞിന്ന്റെ പ്രഹരവും എന്നെ പിറകില്‍ നിന്നാരോ പിടിച്ചു നിര്‍ത്തുന്ന പോലെ .....!!
എങ്കിലും ഇതൊന്നും ശ്രദ്ധിക്കാതെ ഞാന്‍ പാലസിന്റെ കോമ്പൌണ്ടിലേക്ക് കയറി ...അപ്പോഴും എന്‍റെ മനസ്സ് ഏതോ ഒരു സ്വപ്നലോകതയിരുന്നു !!!!
 ഇന്നീ രാത്രികൂടിയെ എനിക്കീ പാലസിലെ ചില്ലുജാലകങ്ങളോടുല്ല ചങ്ങാത്തത്തിന് ആയുസുള്ളൂ! അതുകൊണ്ട് ഈ രാത്രി എനിക്കേറെ വിലപ്പെട്ടതാനെന്നൊരു തോന്നല്‍ !! അതെ ... ഈ ചില്ലു ജാലകങ്ങളും കല്‍പ്പടവുകളും ചരിത്രം വിളിച്ചറിയിക്കുന്ന ഈ ചര്‍ച്ചും സാക്ഷിയായിട്ടാണ് എന്‍റെ ഒരു സ്വപ്നത്തിനു ഞാന്‍ നിറം പകര്‍ത്തിയത് ......
മലന്ചെരുവിനു സ്വര്‍ണ നിറമുണ്ടായിരുന്ന ഒരു വൈകുംനേരം .... ഈ കല്‍പ്പടവുകളില്‍ വച്ചായിരുന്നു ഞാന്‍ ആദ്യമായി എന്‍റെ സങ്കല്‍പ്പത്തിലെ ആ സവ്ന്ധര്യ രൂപത്തെ കണ്ടു മുട്ടിയത്‌ ആദ്യ നോട്ടത്തില്‍ തന്നെ ഒരു മാലാഖയെപോലെ അവളെന്‍റെ മനസ്സില്‍ കയറിക്കൂടി ... അവളുടെ നീലമിഴികള്‍ക്ക്.. നേര്‍ത്ത് ചെമ്പിച്ച കണ്പീലികള്‍ ഒരു അലങ്കാരമായിരുന്നു ... തുടര്‍ന്നുള്ള ദിവസങ്ങളിലെ അവളുമായുള്ള കൂടിക്കാഴ്ചകള്‍ എന്നെ അവളിലേക്ക്‌ കൂടുതല്‍ അടുപ്പിച്ചു ...!!
ഒരു മഞ്ഞു ശില്‍പ്പം പോലുള്ള അവളുടെ വശ്യമായ സൌന്ദര്യം അവള്പോലുമരിയാതെ എന്‍റെ വര്‍ണ്ണ സങ്കല്‍പ്പങ്ങള്‍ക്ക് മോഡലായിക്കഴിഞ്ഞിരുന്നു... ചില സായാഹ്നങ്ങളില്‍ അവളെന്നെ പുണരുമ്പോള്‍.. അവളുടെ ശരീരത്തിന് പാലപ്പൂവിന്റെ ഗന്തമായിരുന്നു ..അതെന്‍റെ മനസിനെ വല്ലാതെ ലഹരിപിടിപ്പിക്കുമായിരുന്നു പലപ്പോഴും ഞാന്‍ നുകരുന്ന ഷാംപൈന്‍ നുരകള്‍ക്ക് പോലും അതിനോളം ലഹരി ഇല്ലായിരുന്നു ..... 
പാലസിന്റെ ഔട്ട്‌ഹൌസിന്‍റെ ഏകാന്തത എന്‍റെ ചിത്രാവിഷ്കാരത്തിന് ക്യാന്‍വാസിലെ ആധ്യനിരചാര്‍ത്തു നല്‍കി .... വൈറ്റ്പേള്‍ നിരത്തിലേക്ക് റൂബിറെഡ് ഇറ്റിച്ചപോലുള്ള അവളുടെ നിറം എന്‍റെ ക്യാന്‍വാസിനു തിളക്കംകൂട്ടി ..അവളുടെ നീലമിഴികള്‍ക്ക് നിറം നല്‍കുവാന്‍ നിറങ്ങളുടെ പ്രിന്‍സസ് ആയ റോയല്‍ ബ്ലു വിനു പോലും കഴിയാത്തത്ര സവ്ന്ധര്യമായിരുന്നു ... അവളുടെ ഈ വശ്യ സവ്ന്ദര്യം എന്‍റെ ബ്രഷ്തുമ്പുകള്‍ക്ക്പോലും നല്‍കാന്‍ കഴിയാത്തതുപോലെ .... വൈനിന്റെ മത്തും മെഴുകുകുതിരി വെട്ടവും സാക്ഷിയായി ഞാന്‍ അവളുടെ മായാരൂപം എന്‍റെ വരകളിലേക്ക് അലിയിച്ചു ചേര്‍ന്നു !!! അതിനു ശേഷമുള്ള കുറെ ദിവസങ്ങള്‍ എനിക്ക് ഒരു നഷ്ട സ്വപ്നം സമ്മാനിച്ചാണ് കടന്നു പോയത് ... ആ നഷ്ട സ്വപ്നങ്ങള്‍ക്കായി കോടമഞ്ഞിന്റെ പുകച്ചുരുളുകള്‍ക്കിടയില്‍ അവളെത്തേടി ഞാന്‍ അലയുകയായിരുന്നു അവളുടെ ആ സ്വര്‍ഗസവ്ന്ദര്യത്തെ ഒരിക്കല്‍ കൂടി എന്‍റെ മനസിലേക്ക് ആവാഹിക്കുവാനായി ..... ഒരു വര്‍ണ്ണ ശലഭത്തിന്റെ ആയുസിനോളം പോലും നീള മില്ലയിരുന്നു ഞങ്ങളുടെ ഈ വര്‍ണ്ണ ബന്തത്തിനു .... എങ്കിലും അവളുടെ യാത്രാമൊഴി എന്‍റെ ഈ .. ചിത്രത്തിന് ഒരു പൂര്‍ണ്ണത ലഭിക്കാത്തത് പോലെ !! ഈ ശീതക്കാറ്റിന്റെ ശബ്ദം പോലും എനിക്കിപ്പോള്‍ ഒരു നഷ്ട പ്രണയത്തിന്റെ തേങ്ങല്‍ പോലെയാണ് മനസിലെവിടെയോ ഒരു ചിത്രത്രമെഴുത്തു ബാക്കിയാക്കി ഞാന്‍ ഇന്ന് ഈ മഞ്ഞുതാഴ്വാരത്തിനു വിട പറയുകയാണ്‌ അതിനു മുന്നേ എനിക്കീ ദേവാലയത്തിന്റെ കല്‍പ്പടവുകളില്‍ ഒരിക്കല്‍ക്കൂടി തനിച്ചിരിക്കണം ...അവിടെ അവള്‍ എനിക്കായ് വന്നണയില്ല  എന്നറിഞ്ഞിട്ടും അവള്‍ക്കായി കരുതിവച്ച ഈ റോസാ പുഷ്പങ്ങള്‍ അവളുടെ കാല്‍പാദം പതിഞ്ഞ ആ കല്പടവുകളില്‍ സമര്‍പ്പിക്കാന്‍ ...!!!!!!!!! 


............ ഒരു യാത്രാ മൊഴി .................................–റിയാസ്ജബ്ബാര്‍ കൊല്ലം - .............................


കഞ്ചാവിന്‍ പൂക്കള്‍
*****************************

നീലക്കുറിഞ്ഞികള്‍ പൂത്ത മലഞ്ചെരിവുകള്‍ക്കുമപ്പുറം ....
കാടിന്‍റെ.. നിഗൂഢമായ ഉള്‍ത്തടങ്ങളില്‍ !
കാട്ടുതേനിന്‍റെ മധുരവും കാട്ടുപെണ്ണിന്‍റെ .. ഗന്ധവുമുള്ള 
ഒരു .. പൂവ് വിരിഞ്ഞിരിക്കുന്നു .... കാട്ടുചോലയുടെ, 
കുളിരും .... കാട്ടു മുളംതണ്ട്‌ മൂളിയ സംഗീതവും അലിഞ്ഞുചേര്‍ന്ന ആ ഒവ്ഷധ പൂക്കള്‍ .. വേനലിന്‍ ചൂടിനാല്‍ വാടിയപ്പോള്‍ .. അകലേ പുല്‍മ്മേടുകള്‍ പകര്‍ന്ന തീക്കനലില്‍ എരിഞ്ഞടങ്ങിയ ... ഇതളുകള്‍ക്കും ... കാട്ടുപൂവിനും കാട്ടുപെണ്ണിനും ... കാട്ടാറിന്‍റെ കുളിരിനും കഞ്ചാവിന്‍റെ... ലഹരിയായിരുന്നു !!
*****************************
റിയാസ് ജബ്ബാര്‍



വേര്‍പിരിയല്‍
***************
ഒരു വേദന.. എന്റെ.. ഉള്ളിൽ..കിടന്നെരിയുന്നുണ്ട്‌..!!
അതിനൊരു ആശ്വാസമാകുവാൻ, എന്റെ നഷ്ട സ്വപ്നങ്ങൾ ഉറങ്ങുന്ന.. സെമിത്തേരിയിൽ..ഉരുകിയൊലിക്കുന്ന -മെഴുകുവിളക്കുപോലെയുള്ള എന്റെ..ഹൃദയത്തിന്റെ... അവസാന.. ആഹ്രഹം!!
വേർപിരിയലിന്റെ ഈ... അവസാന നിമിഷത്തിലെങ്കിലും.. !!! പറഞ്ഞൂടെ..?
നീ എന്നെ.. സ്നേഹിച്ചിരുന്നെന്ന്..!!
- റിയാസ്‌ ജബ്ബാർ-

പ്രവാസം 
____________
പ്രണയമൊരു... കുളിരായ്‌.. മനസ്സിൽ പെയ്യുമ്പോഴും..... കണ്ണും,കരളും.. പ്രവാസത്തിന്റെ... ഉഷ്ണക്കാറ്റിൽ..ഉരുകിയൊലിക്കുന്നു..!!
-റിയാസ്‌ ജബ്ബാർ-

2015, ജൂൺ 17, ബുധനാഴ്‌ച






ഗുല്‍മോഹര്‍.... പൂത്ത താഴ്വരകളില്‍ നിനക്കായ് ഒരു ചുവന്ന പനിനീര്‍ പുഷ്പവുമായ് വന്നവന്‍, നിന്‍റെ മനസ്സെന്ന മായാലോകം കീഴ്പ്പെടുത്തിയ ആ രാജകുമാരന്‍ ,നിന്‍ പ്രണയത്തിന്‍ ചഷകത്തില്‍ സ്നേഹത്തിന്‍ മധുരം നിറക്കാന്‍ എത്തിയവന്‍... അതേ നിന്‍റെ പ്രാര്‍ത്ഥനകള്‍ക്കൊടുവില്‍ അവന്‍ വീണ്ടും വന്നിരിക്കുന്നു ... ഒരു വസന്തകാലതിനോപ്പം ... ഒരു ഗുല്‍മോഹര്‍ പൂ പോലെ. !!!!
-റിയാസ് ജബ്ബാര്‍ -
ആത്മാവിലലിഞ്ഞ ഒരു പ്രണയം ! 

അത് ഭ്രാന്തമായപ്പോള്‍ നിഗൂടതയേയും.. 

അവന്‍റെ ഗന്ധത്തേയും പ്രണയിച്ചു...

ആ പ്രണയത്തിന്‍ ചൂടിനെ ഒരു മുനയുള്ള വാക്കിനാല്‍ തളര്‍ത്തിയ നിമിഷത്തിലും .. 

നീ ... നിന്‍ പ്രണയത്തെ അവനിലേക്ക്‌ ഒരുകുളിരായ് പകര്‍ന്നുകൊണ്ടിരുന്നല്ലോ....! 

നിന്‍ അനന്തമായ പ്രണയത്തിന്‍ മധുരം നുകര്‍ന്നവനാകും ലൈല പ്രണയിച്ച 

മജ്നുവിനെക്കാള്‍ ഭാഗ്യമുള്ളവന്‍ !


*********************************
-റിയാസ് ജബ്ബാര്‍ -
ഹേ... ദേവസുന്ദരീ.....
തുളസിക്കതിരിൻ..ഗന്ധമുള്ള..നിൻ കാർക്കൂന്തലും...!
മഞ്ഞൾക്കുറിചാർത്തിയ..നിൻ നെറ്റിയും..!
കാമാഗ്നിപോൽ.. ജ്വലിക്കുന്ന.. നിൻ കണ്ണുകളും..!
കാട്ടുതേനിൻ മധുരമുള്ള..നിൻ.. അധരങ്ങളും..!!
വെണ്ണക്കല്ലിൽ കടഞ്ഞെടുത്തപോൽ...നിൻ മാറിടവും..!!
ആലിലപോലെ വിരിഞ്ഞ നിൻ.. ഉദരവും..!!
കാട്ടുചോലയെ... നർത്തകിയാക്കിയ...നിൻ അരക്കെട്ടും....!!
ദേവനടനത്തിൻ ശിൽപ്പചാരുതയിൽ..മുഴുകിയനിൻ... അന്നനടയും....!!!
മയിൽപ്പീലി... നിറം പകർന്നുതന്ന നിൻ പട്ടുചേലയും....!!
ഹേ.. ദേവീ...ശിൽപ്പമേ... സൊവ്ന്ദര്യരൂപമേ... നീ എൻ മനസ്സെന്ന ശ്രീ:കോവിലിലെ... സ്വർണ്ണവിഗ്രഹമായ്‌..കുടികൊള്ളുന്ന.. ദേവസംഗീതമോ....!!!!!!
*****************************************************
-റിയാസ്‌ ജബ്ബാർ-